ബെംഗളൂരു: യുവതിയെ ‘ആന്റി’ എന്ന് അഭിസംബോധന ചെയ്തതിന് സുരക്ഷ ജീവനക്കാരനെ ചെരുപ്പ് കൊണ്ട് അടിച്ചു. കർണാടകയിലെ ബെംഗളൂരുവിലാണ് സംഭവം.
എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം ക്യാബിന്റെ വാതിലിന് സമീപം നിൽക്കുകയായിരുന്നു യുവതി. ഈ സമയം സെക്യൂരിറ്റി ആന്റി എന്ന് അഭിസംബോധന ചെയ്ത് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതയായ യുവതി ചെരിപ്പ് കൊണ്ട് തല്ലുകയായിരുന്നു.
സംഭവം കണ്ട വഴിയാത്രക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് യുവതിയെ കസ്റ്റഡിയിലെടുത്തു.