തുരുവനന്തപുരം: കെ.മുരളീധരന്‍റെ വിമര്‍ശനത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. രണ്ടാം വന്ദേ ഭാരതത്തിന്റെ ഉദ്ഘാടന യാത്രയിൽ ക്ഷണം കിട്ടിയവരാണ് യാത്ര ചെയ്തത്. അദ്ദേഹത്തിന്റെ പരാതി എംപിമാരുടെ പാസ് ബിജെപി പ്രവർത്തകർക്കും ലഭിച്ചു എന്നതിനാണ്. ജനാധിപത്യത്തിൽ ജനങ്ങളുടെ സേവകരാണ് എംപിമാർ. സാധാരണക്കാരുടെ കൂടെ യാത്ര ചെയ്യാനാണ് നമ്മളെല്ലാവരും ആഗ്രഹിക്കേണ്ടതെന്നും മുരളീധരന് അല്ല സ്വീകരണം നൽകിയത് വന്ദേഭാരത് ട്രെയിനിനാണെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു തീവണ്ടി, സെലിബ്രിറ്റിയായി മാറുന്ന സാഹചര്യമായിരുന്നു അതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ബിജെപിക്കാരെ കാണുമ്പോൾ അസ്വസ്ഥതയാണോ കെ മുരളീധരനെന്നും കേന്ദ്ര മന്ത്രി ചോദിച്ചു. നാടിന്റെ പുരോഗതിയിൽ സന്തോഷമുള്ളവർ ട്രെയിനിൽ യാത്ര ചെയ്തു. കോൺഗ്രസുകാരോട് വന്ദേഭാരതില്‍ വരണ്ട എന്ന് ആരും പറഞ്ഞിട്ടില്ല അവർക്കും വരാമായിരുന്നു. കെ മുരളീധരൻ സാഹചര്യങ്ങൾക്കനുസരിച്ച് അഭിപ്രായം മാറ്റുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.