മുംബൈ: മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ ട്രോഫി സ്വപ്‌ന നഗരിയിൽ. മുംബൈയിലെ വഡാലയിലെ ശ്രീരാമ ക്ഷേത്രത്തിലെത്തിച്ച ട്രോഫികൾ കാണാൻ നിരവധി ആരാധകരാണ് എത്തിയത്. ഗണപതി വിഗ്രഹത്തിനു മുന്നിലിരുന്ന ട്രോഫികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രീമിയർ ലീഗ് ട്രോഫി, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ് ട്രോഫി, സൂപ്പർ കപ്പ് എന്നീ ട്രോഫികളാണ് ക്ഷേത്രത്തിലെത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി ട്രോഫി ഇന്ത്യൻ പര്യടനത്തിലാണ്. കഴിഞ്ഞ ആഴ്ച കൊച്ചിയിലും എത്തിയിരുന്നു.
1999-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ശേഷം ട്രെബിൾ ട്രോഫി കരസ്ഥമാക്കുന്ന ആദ്യ ഇംഗ്ലീഷ് ക്ലബാണ് മാഞ്ചസ്റ്റർ സിറ്റി. എഫ്എ കപ്പ് ഫൈനലിൽ എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1 ന് തോൽപ്പിച്ചാണ് സിറ്റി രണ്ടാം ട്രോഫി കരസ്ഥമാക്കിയത്. ഇന്റർ മിലാനെ തകർത്താണ് ചാമ്പ്യൻസ് ലീഗ് വിജയിച്ചത്.