കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് വ്യാപിച്ചിരുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന മുഴുവൻ വാർഡുകളിലേയും നിയന്ത്രണങ്ങൾ പിൻവലിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും ഏർപ്പെുത്തിയ നിയന്ത്രണങ്ങളാണ് പിൻവലിച്ചത്.
അതേസമയം ഐസൊലേഷൻ കാര്യങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിരീക്ഷണത്തിലുള്ളവർ 21 ദിവസം ഐസൊലേഷൻ പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും ഒക്ടോബർ 26 വരെ കോഴിക്കോട് ജില്ലയിൽ ജാഗ്രത തുടരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാസ്‌ക് നിർബന്ധമായി ധരിക്കാനും നിർദ്ദേശമുണ്ട്.