തിരുവനന്തപുരം: തടവുകാരന്റെ മൊബൈലിലേക്ക് ജയിൽ ഉദ്യോഗസ്ഥരുടെ കോൾ നിരന്തരമായി വന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ. പൂജപ്പുര സെൻട്രൽ ജയിലിലെ പ്രിസൺ ഓഫിസർ സന്തോഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
സന്തോഷ് കുമാറിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ലഹരിമാഫിയ സംഘത്തിലെ ഒരാളുടെ അക്കൗണ്ടിൽ നിന്ന് പണം വന്നതായി കണ്ടെത്തിയിരുന്നു. സെൻട്രൽ ജയിലിൽ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിനെ ഒരു മാസം മുമ്പാണ് പൂജപ്പുര സബ് ജയിലിലേക്ക് മാറ്റിയത്.
ഓഗസ്റ്റ് 27-നാണ് ഒന്നാം ബ്ലോക്കിലെ ആറാമത്തെ മുറിയിൽ നിന്ന് ഫോണും രണ്ട് സിം കാർഡും ലഭിച്ചത്. ഇത് ജയിൽ സൂപ്രണ്ട് പൂജപ്പുര പോലീസിന് കൈമാറിയിരുന്നു. മൈാബൈൽ പോലീസ് ഉദ്യോഗസ്ഥരുടെ കൈവശം ഇരിക്കുമ്പോൾ തന്നെ ജയിൽ ഉദ്യോഗസ്ഥർ വിളിച്ചു. സന്തോഷ് കുമാറിന്റെ ഭാര്യയുടെ ഫോൺ പരിശോധിച്ചപ്പോൾ ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഹരി സംഘത്തിലെ ഒരാൾ പണം അയച്ചതായി കണ്ടെത്തുകയായിരുന്നു.