യുപിഎസ്‌സി ഇഎസ്എ പരീക്ഷയുടെ ടൈം ടേബിൾ പുറത്തുവിട്ടു. 2024 ഫെബ്രുവരി 18-നാകും പരീക്ഷകൾ നടക്കുക. രണ്ട് ഷിഫ്റ്റിലായാകും പരീക്ഷകളെന്ന് യുപിഎസ്‌സി അറിയിച്ചു. എഞ്ചിനീയറിംഗ് സർവീസസ് എക്‌സാമിന് അപേക്ഷിച്ചിട്ടുള്ളവർക്ക് upsc.gov.in എന്ന വെബ്‌സൈറ്റിലൂടെ പരീക്ഷയുടെ സമയക്രമം പരിശോധിക്കാവുന്നതാണ്.
ആദ്യ ഘട്ട പരീക്ഷ ഫെബ്രുവരി 18-ന് രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് 12 വരെയും രണ്ടാം ഘട്ടം ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ അഞ്ച് മണി വരെയുമാകും. ആദ്യഘട്ടത്തിൽ GENERAL STUDIES AND ENGINEERING APTITUDE PAPER എന്ന വിഷയത്തിലാകും ടെസ്റ്റ് നടത്തുക. CIVIL, MECHANICAL, ELECTRICAL, ELECTRONICS & TELECOM. ENGG. എന്ന വിഷയത്തിലാകും രണ്ടാംഘട്ട പരീക്ഷ നടക്കുക. 300 മാർക്കിന്റെ ചോദ്യങ്ങൾക്കാണ് ഉദ്യോഗാർത്ഥി ഉത്തരമെഴുതേണ്ടത്. 2024 ജനുവരി 27-ന് അഡ്മിറ്റ് കാർഡ് പുറപ്പെടുവിക്കുമെന്നാണ് വിവരം. കൂടുതൽ വിരങ്ങൾക്ക് https://upsc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.















