പഞ്ചാബിലെ മൊഹാലിയില്‍ കെമിക്കല്‍ ഫാക്ടറിക്ക് തീപിടിച്ച് അഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ മൊഹാലി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20ലധികം ഫയര്‍ ടെന്‍ഡറുകളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. ഇതിനൊപ്പം ആംബുലന്‍സില്‍ േേഡാക്ടമാരുടെ ഒരു സംഘവും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രദേശത്ത് വ്യാപക രീതിയില്‍ പുകപടലങ്ങള്‍ നിറഞ്ഞിട്ടുണ്ട്. കറുത്ത പുകയാണ് വ്യാപകമായി പടരുന്നത്. ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം അനുസരിച്ച് ഇന്ന് 11ഓടെയാണ് ചെറിയ പൊട്ടിത്തെറിയോടെ തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
#WATCH | Five labourers injured in fire in a chemical factory in Industrial Focal Point at Chanalon, in Punjab’s Mohali
Details awaited. pic.twitter.com/eIdqurP8bG
— ANI (@ANI) September 27, 2023
“>