മുംബൈ : മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാറിന്റെ വീട്ടിലെത്തി ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ പങ്കെടുത്ത് നടൻ ആമിർ ഖാൻ . കൈയ്യിൽ മധുരപലഹാരങ്ങളുമായെത്തിയ ആമിർഖാന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട് .
മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ ആമിർ ഖാനെ ആശിഷ് ഷെലാറും കുടുംബാംഗങ്ങളും സ്വാഗതം ചെയ്തു. നിരവധി പേർക്കൊപ്പം ആമിറും ദർശനത്തിനായി ഗണേശ പന്തലിൽ എത്തുകയും , പൂജകളിൽ പങ്കെടുക്കുകയും ചെയ്തു . വെളുത്ത കുർത്തയും പൈജാമയും ധരിച്ച് കുങ്കുമപ്പൊട്ടും വച്ചാണ് ആമിർ ഗണേശപൂജയിൽ പങ്കെടുക്കാൻ എത്തിയത്
നേരത്തേ പ്രൊഡക്ഷൻ ഹൗസിലും ആമിർ ഖാൻ സനാതനധർമ്മപ്രകാരമുള്ള പൂജകൾ നടത്തിയിരുന്നു . ഇതിനെതിരെ ഇസ്ലാമിസ്റ്റുകൾ വിമർശനവും ഉന്നയിച്ചിരുന്നു.















