ലണ്ടൻ: ഹാരിപോട്ടർ സീരീസുകളിലൂടെ പ്രേഷക ശ്രദ്ധ നേടിയ ഹോളിവുഡ് നടൻ മൈക്കൽ ഗാംബോൺ അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 82 വയസായിരുന്നു പ്രായം.
ഹാരിപോട്ടർ സീരീസിൽ പ്രൊഫസർ ആൽബസ് ഡംബിൾഡോർ എന്ന കഥാപാത്രമാണ് മൈക്കിളിനെ അനശ്വരനാക്കിയത്. സീരീസുകളിൽ ഡംബിൾ ഡോറായി വേഷമണിഞ്ഞ റിച്ചാർഡ് ഹാരിസ് ലോകത്തിനോട് വിട പറഞ്ഞപ്പോഴാണ് ഗാംബോൺ ചിത്രത്തിന്റെ ഭാഗമാകുന്നത്. സീരിസിന്റെ മൂന്നാം ഭാഗം മുതൽ ഹാരിപോട്ടറിന്റെ ഭാഗമായ അദ്ദേഹം വേറിട്ട പ്രകടനമാണ് കാഴ്ചവെച്ചത്.
1956-ൽ പുറത്തിറങ്ങിയ ഒഥല്ലോയിലൂടെയാണ് അദ്ദേഹം ഹോളിവുഡിന്റെ ലോകത്തേക്കെത്തുന്നത്. മോബ്‌സ്റ്റേഴ്‌സ്, ക്ലീൻ സ്ലേറ്റ്, ദി ഗാംബിൾ, ദി ഇൻസൈഡർ, ഡീപ് ബ്ലൂ, ദി കിംഗ്സ് സ്പീച്ച് തുടങ്ങിയവയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകളാണ്. നാല് ബാഫ്റ്റ അവാർഡുകളും മൂന്ന് ഒലിവിയർ അവാർഡുകളും നേടിയ ഗാംബോൺ വിട പറയുമ്പോൾ ഹോഗ്വേർഡ് സ്‌കൂളിലെ ഹെഡ്മാസ്റ്ററിന്റെ കഥാപാത്രം ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്നു.















