ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ആദ്യ മെഡൽ കരസ്ഥമാക്കി ഇന്ത്യ. ഷോട്ട് പുട്ടിൽ കിരൺ ബലിയനാണ് ഇന്ത്യയ്‌ക്കായി വെങ്കലം സ്വന്തമാക്കിയത്. 17.36 മീറ്റർ എറിഞ്ഞാണ് വെങ്കലം നേടിയത്. 72 വർഷത്തിന് ശേഷമാണ് ഷോട്ട് പുട്ട് ഇനത്തിൽ ഇന്ത്യ വീണ്ടും 24-കാരിയിലൂടെ മേഡൽ സ്വന്തമാക്കുന്നത്. ഇതോടെ എട്ട് സ്വർണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 33 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
19.58 മീറ്റർ എറിഞ്ഞ ചൈനയുടെ ലിജിയാവോ ഗോംങിനാണ് സ്വർണം. ഏഷ്യൻ ഗെയിംസിലെ തുടർച്ചയായ മൂന്നാമത്തെ സ്വർണമാണിത്. ചൈനയുടെ തന്നെ ജിയായുവാൻ സോംങിനാണ് വെള്ളി.