ആകർഷകമായ തുകയിൽ രാജ്യം മുഴുവൻ കറങ്ങാം! തിരുവനന്തപുരം മുതൽ കശ്മീർ വരെ 13 ദിവസത്തെ യാത്ര; ഇന്ത്യയെ അറിയാൻ പ്രത്യേക ടൂർ പാക്കേജുമായി ഐആർസിടിസി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആകർഷകമായ തുകയിൽ രാജ്യം മുഴുവൻ കറങ്ങാം! തിരുവനന്തപുരം മുതൽ കശ്മീർ വരെ 13 ദിവസത്തെ യാത്ര; ഇന്ത്യയെ അറിയാൻ പ്രത്യേക ടൂർ പാക്കേജുമായി ഐആർസിടിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2023, 04:39 pm IST
FacebookTwitterWhatsAppTelegram

സാധാരണക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്ന ട്രെയിനാണ് ഐആർസിടിസിയുടെ ഭാരത് ഗൗരവ് ട്രെയിൻ. വളരെ കുറഞ്ഞ നിരക്കിൽ മികച്ച പാക്കേജാണ് എല്ലാ തവണയും റെയിൽവേ ഒരുക്കുന്നത്. അത്തരത്തിൽ പുതിയൊരു പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  കൊച്ചുവേളിയിൽ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒറ്റ യാത്രയിൽ കാണാനുള്ള അവസരമാണ് നോർത്ത് വെസ്‌റ്റേൺ ഡിലൈറ്റ് വിത്ത് വൈഷ്‌ണോദേവി ടൂർ പാക്കേജിലൂടെ നൽകുന്നത്.

12 രാത്രിയും 13 പകലും നീണ്ട് നിൽക്കുന്നതാണ് ഈ യാത്ര. നവംബർ 19-നാകും യാത്ര ആരംഭിക്കുന്നത്. അഹമ്മദാബാദ്,സ്റ്റാച്യു ഓഫ് യൂണിറ്റി, ജയ്പൂർ,വൈഷ്‌ണോദേവി,അമൃത്സർ എന്നീ ക്രമത്തിലാകും സന്ദർശിക്കുക. കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ഗൗരവ് ട്രെയിന് കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. രണ്ട് ദിവസത്തെ ട്രെയിൻ യാത്രയ്‌ക്കൊടുവിൽ മൂന്നാം ദിനമാണ് അഹമ്മദാബാദിലെത്തി ചേരുക.

തുടർന്ന് അക്ഷർധാം സന്ദർശിക്കാനുള്ള അവസരമാകും ലഭിക്കുക. 22-ാം തീയതി മൊധേര സൂര്യ ക്ഷേത്രം, സബർമതി ആശ്രമം, അദ്‌ലജ് പടവ് കിണർ എന്നിവിടങ്ങൾ കാണും. 23-ാം തിയതി സ്റ്റാച്യൂ ഓഫ് യൂണിറ്റി അഥവാ ഏകതാ പ്രതിമ കാണാൻ ഏകതാ നഗറിലേക്ക് പോകും. അവിടുന്ന് രാത്രിയോടെ ജയ്പൂരിലേക്ക് പോകും. 24-ന് ഉച്ചകഴിഞ്ഞ് ജയ്പൂരിലെത്തും. 25-ന് പ്രഭാതഭക്ഷണത്തിന് ശേഷം സിറ്റി പാലസ്, അമർ ഫോർട്ട്, ഹവ മഹൽ എന്നിവ സന്ദർശിക്കും. വൈകുന്നേരത്തോടെ വൈഷ്‌ണോദേവിയിലേക്കുള്ള യാത്ര ആരംഭിക്കും. 26-ന് വൈകിട്ട് കത്രയിലെത്തും. അന്ന് രാത്രി കത്രയിൽ ചെലവഴിച്ച് പിറ്റേന്ന് രാവിലെ വൈഷ്‌ണോദേവിയിലേക്ക് പോകാം.

28-ന് അമൃത്സറിലേക്ക് യാത്ര തുടരും. പിറ്റേന്ന് രാത്രിയോടെയാകും അമൃത്സറിലെത്തുക. പിറ്റേന്ന് പ്രബാത ഭക്ഷണത്തിന് ശേഷം ജാലിയൻവാലാബാഗിലേക്കും സുവർണ ക്ഷേത്രത്തിലേക്കും പോകും. തുടർന്ന് ഉച്ചയോടെ വാഗ ബോർഡറിലേക്ക് യാത്ര ആരംഭിക്കും. പിന്നാലെ യാത്ര അവസാനിപ്പിച്ച് കൊച്ചുവേളിയിലേക്ക് പുറപ്പെടാവുന്നതാണ്. ഡിസംബർ ഒന്നിനാകും മടങ്ങിയെത്തുക.

സ്റ്റാർഡേർഡ് ക്ലാസിൽ മുതിർന്നവർക്ക് 26,310 രൂപയും അഞ്ച മുതൽ 11 വരെ പ്രയാമുള്ളവർക്ക് 24,600 രൂപയുമാണ് നിരക്ക്. കംഫോർട്ട് ക്ലാസിൽ മുതിർന്നവർക്ക് 39,240 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 37,530 രൂപയുമാണ് നിരക്ക്. സ്റ്റാൻഡേർഡ് സ്ലീപ്പർ ക്ലാസും കംഫോർട്ട് തേർഡ് എസിയും ആയിരിക്കും. ആകെ 754 പേർക്കാണ് യാത്രയ്‌ക്കുള്ള അവസരം. കൂടുതൽ വിവരങ്ങൾക്ക്  www.irctctourism.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Tags: IRCTCBharat Gaurav train
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies