ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ 10-ാം സ്വർണം കരസ്ഥമാക്കി ഇന്ത്യ. സ്‌ക്വാഷിൽ പുരുഷവിഭാഗം ടീം ഇനത്തിൽ പാകിസ്താനെ തോൽപ്പിച്ചാണ് ഇന്ത്യൻ താരങ്ങൾ വിജയം കുറിച്ചത്. പാകിസ്താനുമായി ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയ സൗരവ് ഘോഷാൽ, അഭയ് സിംഗ്, മഹേഷ് മോങ്കോങ്കർ എന്നിവരടങ്ങിയ ടീം ഫൈനലിൽ 2-1 നാണ് പാക് താരങ്ങളെ പരാജയപ്പെടുത്തിയത്. അതേസമയം മിക്‌സഡ് ഡബിൾ ടെന്നീസിലും ഇന്ത്യ സ്വർണം നേടിയിരുന്നു. ഫൈനലിൽ രോഹൻ ബൊപ്പണ്ണ- റിതുജ ഭോസാലെ സഖ്യമാണ് സ്വർണം നേടിയത്. ഇതോടെ 36 മെഡലുകളുമായി നാലാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ഇന്ത്യ.















