തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ട് വന്ന് കാര്യങ്ങൾ അറിയിക്കണമെന്നും അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവർണർ പറഞ്ഞു. വിവിധ വിഷയങ്ങളിൽ ഗവർണറും സർക്കാരും നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.
സംസ്ഥാന സർക്കാർ ഭരണ കാര്യങ്ങൾ ഗവർണറെ അറിയിക്കാത്തതിലെ അമർഷം ഗവർണർ പ്രകടിപ്പിച്ചു. ‘മുഖ്യമന്ത്രി നേരിട്ട് വന്ന് കാര്യങ്ങൾ അറിയിക്കണം. അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനിൽ വന്നിട്ട് കാര്യമില്ല’- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. നിയമവിരുദ്ധമായ ബില്ലുകൾ എങ്ങനെ ഒപ്പിടുമെന്നും ഗവർണർ ചോദിച്ചു.
അതേസമയം കരുവന്നൂർ തട്ടിപ്പു സംബന്ധിച്ച് പരാതി കിട്ടിയാൽ വിശദീകരണം ചോദിക്കുമെന്നും ഗവർണർ അറിയിച്ചു.