കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ ഹ്രസ്വ കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ഫോർ അപ്ലേഡ് ഷോർട്ട് ടൈം പ്രോഗ്രാംസ് നടത്തുന്ന റെഗുലർ അല്ലെങ്കിൽ പാർട്ട് ടൈം ഹ്രസ്വകാല പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദം, പ്ലസ്ടു യോഗ്യതയുള്ളവർക്ക് പ്രത്യേക കോഴ്‌സുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ബിരുദധാരികളായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനാകുന്ന കോഴ്‌സുകൾ..
പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് അനാലിസിസ് ആൻഡ് ക്വാളിറ്റി കൺട്രോൾ, പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് ഇൻ ഇൻസ്ട്രമെന്റൽ മെത്തേഡ്‌സ് ഓഫ് കെമിക്കൽ അനാലിസിസ് (ആറ് മാസത്തെ കോഴ്‌സുകൾ). പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫുഡ് അനാലിസിസ് ആൻഡ് ക്വാളിറ്റി കൺട്രോൾ (ഒരു വർഷത്തെ കോഴ്‌സ്).
പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനാകുന്ന കോഴ്‌സുകൾ..
സർട്ടിഫിക്കറ്റ് ഇൻ ഇന്റർനെറ്റ് പ്രോഗ്രാമിംഗ് ആൻഡ് വെബ് ടെക്‌നോളജീസ്, സർട്ടിഫിക്കറ്റ് ഇൻ വേസ്റ്റ് മാനേജ്‌മെന്റ്, സർട്ടിഫിക്കറ്റ് ഇൻ ബിസിനസ് ഡേറ്റാ അനാലിസിസ് യൂസിംഗ് ടാലി, ഇആർപി, എംഎസ് എക്‌സൽ (ആറ് മാസത്തെ കോഴ്‌സുകൾ). ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൻ അക്കൗണ്ടിംഗ് ആൻഡ് ടാക്‌സേഷൻ (ഒരു വർഷം).