ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൾ സെന്താമരൈ സ്റ്റാലിൻ മയിലാടുംതുറൈ സീർകാഴി സത്തൈനാഥർ ക്ഷേത്രത്തിൽ ദർശനം നടത്തി . സഹോദരനും , മന്ത്രിയുമായ ഉദയനിധി സനാതനധർമ്മത്തെ അവഹേളിച്ചതിനെതിരെ ജനരോഷം ശക്തമായി നിൽക്കുന്ന സാഹചര്യത്തിലാണ് സെന്താമരൈയുടെ ക്ഷേത്രദർശനം .
ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഇവർ നടത്തി നടന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റ് ചെയ്തത് . ‘ ഇതിനെന്താ വിളിക്കുന്നത്..?, സനാതന ധർമ്മമല്ലേ..?’ , സ്വന്തം വീട്ടിൽ നിന്നുള്ളവരുടെ വിശ്വാസം മാറ്റാൻ ഉദയനിധിയ്‌ക്ക് കഴിയുമോ, ഒരിക്കലുമില്ല ? എന്നാണ് ചില കമന്റുകൾ.
ഹിന്ദുക്കളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതു പോലെ മറ്റുള്ളവരോട് പെരുമാറിയാൽ ഉള്ള അവസ്ഥ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ , സ്വന്തം സഹോദരി പോലും ഉദയനിധിയുടെ അഭിപ്രായത്തെ പരസ്യമായി തള്ളിപ്പറയുന്നുവെന്നതിന് തെളിവാണിത് – എന്നെല്ലാമാണ് വീഡിയോയ്‌ക്കൊപ്പമുള്ള കമന്റുകൾ .