ഡൽഹിയിൽ പിടിയിലായ മൂന്ന് ഐഎസ് ഭീകരരും എഞ്ചിനീയറിംഗ് ബിരുദധാരികൾ; ഒരാൾ പിഎച്ച്ഡി വിദ്യാർത്ഥി; മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലടക്കം വൈദഗ്ദ്ധ്യം നേടിയവരെന്ന് പോലീസ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഡൽഹിയിൽ പിടിയിലായ മൂന്ന് ഐഎസ് ഭീകരരും എഞ്ചിനീയറിംഗ് ബിരുദധാരികൾ; ഒരാൾ പിഎച്ച്ഡി വിദ്യാർത്ഥി; മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലടക്കം വൈദഗ്‌ദ്ധ്യം നേടിയവരെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 08:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ പിടിയിലായ പാക്-ഐഎസ്‌ഐ ഭീകരരുടെ ചോദ്യം ചെയ്യൽ തുടരുന്നു. പിടിയിലായ മൂന്ന് പേരും എഞ്ചിനീയറിംഗിൽ ബിരുദം സ്വന്തമാക്കിയവരാണെന്ന് പോലീസ് അറിയിച്ചു. ഒരാൾ ഡൽഹി ജാമിയ മിലിയ ഇസ്ലാമിയയിൽ പിഎച്ച്ഡി വിദ്യാർത്ഥിയുമാണ്. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള പ്രതികളിൽ ഒരാൾ ഐഇഡി നിർമ്മിക്കുകയും ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡിലെ ഹൽദ്വാനി തുടങ്ങിയ സ്ഥലങ്ങളിൽ ഇതിന്റെ പരീക്ഷണം നടത്തിയതായും പോലീസ് പറയുന്നു. മുഹമ്മദ് ഷാനവാസ് ആലം എന്ന മുഹമ്മദ് ഇബ്രാഹിം(31), മുഹമ്മദ് റിസ്വാൻ അഷ്റഫ് (28), മുഹമ്മദ് അർഷാദ് വാർസി (29) എന്നിവരാണ് എൻഐഎയും ഡൽഹി പോലീസ് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയ്‌ക്കിടെ അറസ്റ്റിലായത്.

എൻഐഎ തലയ്‌ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരനാണ് ഷാനവാസ്. ആക്രമണങ്ങൾ നടത്താൻ പദ്ധതി ഇട്ടതിന്റെ പ്രധാന സൂത്രധാരൻ ഇയാളായിരുന്നു. വിഐപി രാഷ്‌ട്രീയ നേതാക്കൾ സഞ്ചരിക്കുന്ന വഴികളിലും മുംബൈ, സൂറത്ത്, വഡോദര, ഗാന്ധിനഗർ, അഹമ്മദാബാദ് തുടങ്ങീ ജനത്തിരക്കേറിയ പ്രധാന നഗരങ്ങളിലും ഐഇഡികൾ സ്ഥാപിക്കാനും ആക്രമണം നടത്താനാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഓരോ സ്ഥലങ്ങളെ കുറിച്ചും വ്യക്തമായ വിവരണം നൽകുന്ന മാപ്പുകളും ഇവർ തയ്യാറാക്കിയിരുന്നു.

ജാർഖണ്ഡിലെ ഹസാരിബാഗിൽ ജനിച്ച ഷാനവാസ് 2016ൽ നാഗ്പൂരിലെ എൻഐടി വിശ്വേശ്വരയ്യയിൽ നിന്ന് ബിടെക് പഠനം പൂർത്തിയാക്കി. അതേവർഷം തന്നെ കേന്ദ്രസർക്കാർ ജോലി നേടുന്നതിനായി ഡൽഹിയിലെ കോച്ചിംഗ് സെന്ററിലും ചേർന്നു. ഇവിടെ എത്തിയ ശേഷമാണ് ഇയാൾ ഐഎസ്‌ഐഎസിന്റെ ആശയങ്ങളിൽ ആകൃഷ്ടനാകുന്നത്. ഐഎസ് ആശയങ്ങൾ ഉള്ള സമൂഹമാദ്ധ്യമ അക്കൗണ്ടുകളേയും വാർത്താ ചാനലുകളേയും പിന്തുടരാനും തുടങ്ങി.

നിരവധി മോഷണക്കേസുകളിൽ അടക്കം പ്രതിയാണ് ഷാനവാസ്. 2019ൽ ഹസാരിബാഗിൽ നടന്ന മോഷണക്കേസിൽ അറസ്റ്റിലായ ഇയാൾ ഒൻപത് മാസത്തോളം ജയിലിൽ കിടന്നിട്ടുണ്ട്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഐഎസ് ആശയം പിന്തുടരുന്ന കൂടുതൽ ആളുകളുമായി ഷാനവാസ് ബന്ധപ്പെടുന്നത്. 2022 ഡിസംബർ മുതലാണ് രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താനുള്ള പദ്ധതി ഇവർ ആസൂത്രണം ചെയ്ത് വന്നിരുന്നത്. വിദേശസഹായത്തോടെയായിരുന്നു നീക്കം. ഗൂഢാലോചനയുടെ ഭാഗമായി ഐഇഡി തയ്യാറാക്കുന്നതിനായി ഡൽഹിയിൽ നിന്നും ഇവർ അവശ്യവസ്തുക്കളും ശേഖരിച്ചിരുന്നു.

മറ്റൊരു പ്രതിയായ മുഹമ്മദ് അർഷാദ് വാർസിയും ജാർഖണ്ഡ് സ്വദേശിയാണ്. യുപിയിലെ അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ നിന്ന് 2016ൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ വാർസി ബിരുദം നേടി. ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയയിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ ശേഷം അവിടെ തന്നെ ഇസ്ലാമിക തത്വശാസ്ത്രത്തിൽ പിഎച്ച്ഡി ചെയ്ത് വരികയായിരുന്നു. പഠനത്തോടൊപ്പം തന്നെ ജാമിയ നഗറിലെ ഒരു സ്ഥാപനത്തിൽ ഫിസിക്സ് അദ്ധ്യാപകനായും ഇയാൾ ജോലി ചെയ്തിരുന്നു. 2016ൽ ഷഹീൻ ബാഗിൽ വച്ചാണ് ഷാനവാസും വാർസിയും സൗഹൃദത്തിലാകുന്നത്. ഐഎസ് ആശയങ്ങളിലുള്ള ചായ്‌വാണ് ഇരുവരേയും സുഹൃത്തുക്കളാക്കി മാറ്റിയത്. കേസിലെ മൂന്നാം പ്രതിയായ റിസ്വാൻ അഷ്റഫ് സൗദി അറേബ്യയിലെ ജിദ്ദയിലാണ് ജനിച്ചത്. 2017ൽ ഗാസിയാബാദിലെ ഒരു കോളേജിൽ നിന്നാണ് ഇയാൾ ബിടെക് പൂർത്തിയാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.

Tags: Pak ISIDelhi Police special cell
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies