മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം ആഘോഷിക്കും. ഈ മാസം 15 മുതൽ 24 വരെ ആഘോഷപരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
15ന് വൈകീട്ട് 7 .30ന്- എസ്എൻസിഎസ് സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങോടുകൂടി നവരാത്രി മഹോത്സവങ്ങൾക്കു ഔദ്യോഗികമായി തുടക്കമാകും. വിദ്യാരംഭ ദിവസം ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും.
ഒക്ടോബർ 23ന് വൈകീട്ട് 7.30ന് അദാരി പാർക്കിലെ സീസൺ1 ഹാളിൽ വയലാറിന്റെ ഓർമ്മകളിലൂടെ ‘ഈ മനോഹരതീരത്ത്’ എന്ന ദൃശ്യ വിരുന്ന് ബഹ്റൈൻ പ്രവാസികൾക്കായി അവതരിപ്പിക്കും.