ഇസ്ലാമബാദ്: ന്യൂസ്ക്ലിക്ക് ‘മാദ്ധ്യമപ്രവർത്തകർക്ക്’ പിന്തുണയുമായി പാക് മുൻമന്ത്രിയെ ഫവാദ് ചൗധരി. ചൈനീസ് ഫണ്ടിംഗുമായി ബന്ധപ്പെട്ട ന്യൂസ്ക്ലിക്ക് ‘മാദ്ധ്യമ പ്രവർത്തകരുടെ വീടുകളിൽ ഡൽഹി പോലീസ് റെയ്ഡ് നടത്തുന്നതിനെതിരെയാണ് ഫവാദ് ചൗധരിയുടെ പ്രതീകരണം.
രാവിലെ ഡൽഹി പോലീസ് സ്വതന്ത്ര പത്രപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തി,ഭാരതം ഇപ്പോൾ ഒരു ജനാധിപത്യ രാജ്യമല്ലെന്നും ചൗധരി എക്സിൽ കുറിച്ചു. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഇന്ത്യ പറയുന്നുണ്ടെങ്കിലും ഇന്ത്യൻ മുസ്ലീങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളാൻ പാകിസ്താന് ബാധ്യതയുണ്ടെന്ന് മുൻ മന്ത്രി അവകാശപ്പെട്ടു.
‘സ്വാതന്ത്ര്യത്തിന് ഭീഷണി, നീതിക്കുള്ള ഭീഷണിയാണ്, ഇന്ത്യൻ മുസ്ലീങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളാൻ പാക് ജനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്, ഇത് ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് പാക് സ്ഥാപകർ നൽകിയ വാഗ്ദാനമായിരുന്നു. മറ്റൊരു ട്വീറ്റിൽ ഫവാദ് ചൗധരി പറഞ്ഞു, ഇന്ത്യൻ നിയമങ്ങൾ ലംഘിച്ച് വിദേശ സ്രോതസ്സുകളിൽ നിന്ന് അനധികൃത ധനസഹായം നേടിയ മാദ്ധ്യമപ്രവർത്തകർക്കെതിരെയാണ് നടപടി എടുത്തതാണ് പാക് മുൻമന്ത്രിയെ ‘വിഷമിപ്പിച്ചത്’.ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞ ചൗധരിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഭാരത വിരുദ്ധ പ്രചാരണത്തിന് ചൈനയിൽ നിന്നും സാമ്പത്തികസഹായം ലഭിച്ച മാദ്ധ്യമ സ്ഥാപനമാണ് ന്യൂസ് ക്ലിക്ക്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘാമിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്നാണ് ഫണ്ട് കൈപറ്റിയത്.
ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ മീഡിയ പോർട്ടലുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് മുപ്പതോളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ടെലിവിഷൻ ജേണലിസ്റ്റ് അഭിസാർ ശർമ്മ, സഞ്ജയ് രജൗറ, ഭാഷാ സിംഗ്, ഊർമ്മിലേഷ്, പ്രബീർ പുർകയസ്ത, ഔനിന്ദ്യോ ചക്രവർത്തി, സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയുടെ വസതിയിലും പരിശോധ നടന്നു. റെയ്ഡിൽ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തു.