ഭൗതിക ശാസ്ത്രത്തിനുള്ള 2023ലെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പിയറി അഗോസ്റ്റിനി, ഫെറന്‍സ് ക്രൗസ്, ആന്‍.എല്‍ ഹുല്ലിയര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ദ്രവ്യത്തിലെ ഇലക്ട്രോണ്‍ ഡൈനാമിക്സ് പഠിക്കുന്നതിനായി പ്രകാശത്തിന്റെ ആറ്റോസെക്കന്‍ഡ് സ്പന്ദനങ്ങള്‍ സൃഷ്ടിക്കുന്ന പരീക്ഷണാത്മക രീതികള്‍ക്കാണ് പുരസ്‌കാരം. ആറ്റോഫിസിക്‌സ് എന്ന പുതിയ പഠന സാധ്യതയാണ് മൂവരും ചേര്‍ന്ന് ലോകത്തിനായി സമര്‍പ്പിച്ചതെന്ന് നൊബേല്‍ അസംബ്ലി പ്രതികരിച്ചു. പുരസ്‌കാര ജേതാവായ ആന്‍.എല്‍ ഹുല്ലിയര്‍, ഭൗതിക നൊബേല്‍ നേടുന്ന അഞ്ചാമത്തെ വനിതയാണ്.
ഭൗതികശാസ്ത്രം, രസതന്ത്രം,സാമ്പത്തികശാസ്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവ ഉള്‍ക്കൊള്ളുന്ന നൊബേല്‍ പുരസ്‌കാരം 1896 ല്‍ അന്തരിച്ച പ്രശസ്ത സ്വീഡിഷ് ശാസ്ത്രഞ്ജനായ ആല്‍ഫ്രഡ് നൊബോലിന്റെ പേരിലാണ്. ഈ വര്‍ഷത്തെ രസതന്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിലെ നൊബേല്‍ പുരസ്‌കാര ജേതാക്കളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബര്‍ ഒമ്പത് വരെയാണ് പുരസ്‌കാര പ്രഖ്യാപനങ്ങള്‍ നടക്കുന്നത്. ബുധനാഴ്ചയാണ് രസതന്ത്രത്തിനുള്ള പുരസ്‌കാര പ്രഖ്യാപനം.















