കൊച്ചി : മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിക്കാൻ കേരള പോലീസ് ഇൻസ്‌പെക്ടർ ജനറൽ ഗുഗുല്ലോത്ത് ലക്ഷ്മണന് കേരള ഹൈക്കോടതി ചൊവ്വാഴ്ച അനുമതി നൽകി. ഐ ജി ലക്ഷ്മണൻ ഇപ്പോൾ സസ്‌പെൻഷനിലാണ്
എന്നാൽ, അഭിഭാഷകൻ തന്റെ നിർദ്ദേശങ്ങളില്ലാതെയാണ് ഹർജി സമർപ്പിച്ചതെന്ന ഐജിയുടെ വാദം നിരാകരിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ 10,000 രൂപ ചെലവായി നൽകാൻ ലക്ഷ്മണനോട് നിർദേശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര ആരോപണമായിരുന്നു ആദ്യം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉണ്ടായിരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നുവെന്നായിരുന്നു ഐ ജി ലക്ഷ്മണന്റെ ഹൈക്കോടതിയിലെ ഹർജിയിൽ ഉന്നയിച്ചത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കം പോലും തീർപ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ടായിരുന്നു.
മോൻസൻ മാവുങ്കൽ കേസിൽ പ്രതിസ്ഥാനത്തുള്ള ഐജിയുടെ വിടുതൽ ഹർജിയിലെ ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ കടുത്ത സമ്മർദ്ദത്തിലാക്കി. പിന്നീട് ലക്ഷ്മണനെതിരെ സർക്കാർ സന്നാഹങ്ങൾ യുദ്ധത്തിനിറങ്ങിയപ്പോളാണ് ഈ ഹർജിയിൽ ഐ ജി മലക്കം മറിഞ്ഞത്.
വക്കീലിനെ ബലിയാടാക്കി സർക്കാർ നടപടിയിൽ നിന്നും രക്ഷപെടാനുള്ള ഐജിയുടെ നീക്കത്തെ കോടതി തള്ളിക്കളഞ്ഞു. തന്റെ അനുവാദമോ അറിവോ കൂടാതെ വക്കീൽ സ്വന്തം ഇഷ്ടപ്രകാരമാണ് ഹർജി സമർപ്പിച്ചത് എന്നായിരുന്നു ലക്ഷ്മണന്റെ പുതിയ വാദം. തുടർന്ന് ഈ ഹർജി പിന് വലിക്കാൻ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു . അതേ സമയം, മോൻസൻ കേസ് ആദ്യം വന്നപ്പോൾ ലക്ഷ്മണനെ സസ്പെൻഡ് ചെയ്തെങ്കിലും ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരുന്നില്ല. എന്നാൽ കെപിസിസി പ്രസിഡന്റിനെ പ്രതിയാക്കിയതിന് പിന്നാലെയായിരുന്ന ലക്ഷ്ണമണനെ പ്രതിയാക്കിയത്.
അഭിഭാഷനെ പഴിചാരി ഹര്‍ജിക്കാരന് രക്ഷപ്പെടാനാവില്ലെന്ന സുശക്തമായ നിലപാടാണ് ഹൈക്കോടതി കൈക്കൊണ്ടത്. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. അഭിഭാഷകനെതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരന്‍, ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 10,000 രൂപ പിഴയിട്ടത്. ഒരു മാസത്തിനകം പിഴയടയ്‌ക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഹർജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി ഹർജിയിൽ ഉണ്ടായിരുന്ന ആരോപണം തന്റെ അറിവോടെ അല്ലെന്നും താന്‍ ചികിത്സയിലായിരുന്ന സമയത്ത് അഭിഭാഷകന്‍ സ്വന്തം നിലയ്‌ക്ക് കൂട്ടിച്ചേര്‍ത്തതാണെന്നുമായിരുന്നു ലക്ഷ്മണ്‍ പറഞ്ഞത്. ഈ അഭിഭാഷകനെ മാറ്റി പുതിയ അഭിഭാഷകന്‍ മുഖേന ആണ് ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്.
എന്നാൽ ഈ വാദത്തിനെ ചവറ്റുകുട്ടയിലെറിഞ്ഞ കോടതി ഹർജിക്കാരൻ ഒരു സാധാരണക്കാരനല്ല പോലീസ് ഐജിയാണ് എന്ന് ചൂണ്ടിക്കാട്ടി, നിർദ്ദേശം ലഭിക്കാതെ ഫയൽ ചെയ്തുവെന്ന് കാണിക്കാൻ ഒരു തെളിവും ഈ കോടതിയിൽ ഹാജരാക്കിയിട്ടില്ല എന്നും കോടതി കൂട്ടിച്ചേർത്തു.















