ഡൽഹി: ദക്ഷിണേഷ്യൻ മേഖലയിലെ വളർച്ച നിരക്കിൽ ഇന്ത്യയുടെ പങ്ക് നിസ്തുലമാണെന്നും മേഖയിലെ സാമ്പത്തിക വളർച്ചയെ നയിക്കുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയാണെന്നും ലോകബാങ്ക് സൗത്ത് ഏഷ്യൻ ചീഫ് എക്‌ണോമിസ്റ്റ് ഫ്രാൻസിസ്‌ക ഓൺസോർജ്.
മേഖല കൈവരിച്ച സാമ്പത്തിക പുരോഗതിയെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. ദക്ഷിണേഷ്യൻ മേഖലയിലെ വമ്പന്മാരാണ് ഇന്ത്യ. മേഖലയിലെ സാമ്പത്തിക പ്രവണതകളെയും തൊഴിൽ, വിപണി എന്നിവയെയും നയിക്കുന്നത് ഇന്ത്യയാണെന്നും ഓൺസോർജ് പറഞ്ഞു.
ഇന്ത്യൻ ജിഡിപി ഇത്തവണ 6.3 ശതമാനം എന്ന നിരക്കിൽ എത്താനാണ് സാധ്യത എന്നും വളർച്ച ഉയരാൻ സാധ്യതയുണ്ടെന്നും ലോകബാങ്ക് പ്രവചിച്ചു. എന്നിരുന്നാലും, സേവന മേഖലയുടെ പ്രവർത്തനം 7.4% വളർച്ചയോടെ ശക്തമായി തുടരും നിക്ഷേപ വളർച്ച 8.9% എന്നത് ശക്തമായി തുടരും എന്ന് പ്രതീക്ഷിക്കുന്നാതായും ലോകബാങ്ക് വിശ്വസിക്കുന്നു.















