ഏവരും വാഴ്‌ത്തുന്ന സൗന്ദര്യത്തിനുടമയാണ് നടി ഐശ്വര്യ റായ്. താരത്തിന്റെ ഏതൊരു ചെറിയ കാര്യവും ആരാധകർ ആഘോഷമാക്കാറുണ്ട്. ഐശ്വര്യയ്‌ക്കൊപ്പം മകൾ ആരാധ്യയുടെ വിശേഷങ്ങൾക്കും സമൂഹമാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ പാരീസ് ഫാഷന്‍ വീക്കില്‍ റാംപ് വാക്ക് ചെയ്യുന്ന ഐശ്വര്യയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
View this post on Instagram
ഐശ്വര്യക്കൊപ്പം മകള്‍ ആരാധ്യ ബച്ചനും പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അമ്മയെ ഒരുക്കുന്നവരുടെ കൂട്ടത്തില്‍ ആരാധ്യയും പങ്കുചേരുന്ന വീഡിയോ വെെറലാകുന്നുണ്ട്. സീക്വിന്‍സുകളും ബീഡ് എംബ്രോയ്ഡറിയും കൊണ്ട് നിറഞ്ഞ് തിളങ്ങുന്ന ഗോൾഡൻ സിലൗറ്റ് ഗൗണിലാണ് ഐശ്വര്യ റാംപ് വാക്ക് ചെയ്തത്. ബോഡികോൺ വസ്ത്രത്തിനൊപ്പം ഒരു ഗോൾഡൻ ഷിയർ കേപ്പും താരം പെയര്‍ ചെയ്തിട്ടുണ്ട്.
View this post on Instagram
ബോൾഡ് വിംഗ്ഡ് ഐലൈനർ, ഗോൾഡ് ഐ ഷാഡോ, ഹെവി ബ്ലഷ്, മസ്‌കാര എന്നിവ കൊണ്ട് ഹെവി മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. ഡയമണ്ട് മോതിരങ്ങളായിരുന്നു ഐശ്വര്യയുടെ ആക്സസറീസ്. ഫാഷന്‍ ഷോയുടെ വീഡിയോ ഐശ്വര്യയുടെ ഒരു ഫാന്‍ പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്‌ക്ക് നിരവധി പേരാണ് ലൈക്കും കമന്‍റുകളും ചെയ്യുന്നത്.