ആയിരക്കണക്കിന് പേർക്ക് ജീവനും , സ്വത്തും നഷ്ടപ്പെട്ട മൊറോക്കോയിലെ ഭൂകമ്പം അള്ളാഹു പാപികൾക്ക് നൽകിയ മുന്നറിയിപ്പാണെന്ന് മുൻ പ്രധാനമന്ത്രി അബ്ദുലീലാ ബെൻകിരാനെ . ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആയിരക്കണക്കിന് ഗ്രാമീണരെ ആശ്വസിപ്പിക്കാൻ എത്തിയ അബ്ദുലീലാ പറഞ്ഞ പ്രസ്താവന സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധങ്ങൾക്കിടയാക്കുന്നുണ്ട് . മാത്രമല്ല പ്രസംഗിച്ചു കൊണ്ടിരുന്ന അബ്ദുലീലയോട് ഇറങ്ങിപോകാനും ഗ്രാമീണർ ആക്രോശിച്ചു
“സംഭവിച്ചത് ഒരുപക്ഷേ നമ്മുടെ പാപങ്ങളുടെ ഫലമായിരിക്കാം, നാം ദൈവത്തിലേക്ക് മടങ്ങണം, കാരണം ഈ സംഭവിക്കുന്നതെല്ലാം ഒരു മുന്നറിയിപ്പാണ്, ശരിയായ കാര്യം ഒരു രാഷ്‌ട്രമെന്ന നിലയിൽ ചെയ്ത കാര്യങ്ങൾ അവലോകനം ചെയ്യുകയും സംഭവിച്ചത് നമ്മുടെ പാപങ്ങൾ, ലംഘനങ്ങൾ, എന്നിവ മൂലമാണോ എന്ന് കണ്ടെത്തുകയും ചെയ്യുക എന്നതാണ് . തെരഞ്ഞെടുപ്പുകളിലെയും പൊതു മാനേജ്‌മെന്റിലെയും ലംഘനങ്ങളും ഭൂകമ്പത്തിന് കാരണമാകാം ‘ – എന്നുമാണ് അബ്ദുലീല പറഞ്ഞത് .
ബാക്കി പറയും മുൻപ് തന്നെ അബ്ദുലീല ഇറങ്ങിപോകണമെന്ന് ഗ്രാമീണർ ആക്രോശിച്ചു .പ്രസ്താവന അദ്ദേഹത്തിന്റെ പാർട്ടിക്കുള്ളിൽ തന്നെ അമർഷത്തിനിടയാക്കിയിട്ടുണ്ട് .















