ഹാങ്ചോ: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ വീണ്ടും മലയാളി തിളക്കം. പുരുഷൻമാരുടെ 800 മീറ്ററിലാണ് മുഹമ്മദ് അഫ്സൽ വെള്ളി മെഡൽ കരസ്ഥമാക്കിയത്. 1: 48: 43 മിനിറ്റിലാണ് താരം ഫിനിഷ് ചെയ്തത്. അതേസമയം പുരുഷൻമാരുടെ ട്രിപിൾ ജമ്പിൽ പ്രവീൺ ചിത്രവേൽ 16.68 മീറ്റർ ദൂരം കണ്ടെത്തി വെങ്കലം നേടി. ഇതേ ഇനത്തിൽ മത്സരിച്ച അബ്ദുളള അബൂബക്കറിന് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളൂ. നിലവിൽ 14 സ്വർണവും 25 വെള്ളിയും 27 വെങ്കലുമായി 66 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ.















