ഹാങ്‌ചോ; അത്‌ലറ്റിക്‌സിലെ ഏക ഒളിമ്പിക് ചാമ്പ്യനും നിലവിലെ ലോക ചാമ്പ്യനുമായ നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസില്‍ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 4.35-നാണ് നീരജ് മത്സരിക്കുന്ന പുരുഷന്മാരുടെ ജാവലിന്‍ ത്രോ.വനിതകളുടെ ബോക്‌സിംഗില്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌ന്റെ ഫൈനല്‍ മത്സരവും ഇന്നാണ്.
നേരത്തെ പാകിസ്താന്റെ മെഡല്‍ പ്രതീക്ഷയായിരുന്ന ജാവലിന്‍ ത്രോ താരം അര്‍ഷാദ് നദീം പരിക്കേറ്റ് പുറത്തായിരുന്നു. അടുത്തിടെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ നീരജിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയായ താരമായിരുന്നു അര്‍ഷാദ്. 90 മീറ്ററല്ല മെഡലാണ് പ്രതീക്ഷിക്കുന്നതെന്ന് നീരജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്ന പുരുഷന്മാരുടെ 4*400 മീറ്റര്‍ റിലേ ടീമും ബുധനാഴ്ച ട്രാക്കിലിറങ്ങുന്നുണ്ട്. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ് എന്നിവര്‍ക്കൊപ്പം തമിഴ്നാടുകാരനായ രാജേഷ് രമേഷും അടങ്ങുന്ന ടീം വലിയ പ്രതീക്ഷയിലാണ്.















