മുംബൈ : ബോളിവുഡ് താരം രൺബീർ കപൂർ അടക്കമുള്ളവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് . മഹാദേവ് ഗെയിമിംഗ് ആപ്പ് കേസിലാണ് നടപടി . രൺബീറിനെ കൂടാതെ മറ്റ് താരങ്ങളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്
ഇഡിയുടെ ലിസ്റ്റിൽ 20 ഓളം താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന . ആതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്ലാനി, ടൈഗർ ഷ്റോഫ്, നേഗ കക്കർ, ഭാരതി സിംഗ്, എല്ലി അവ്റാം, സണ്ണി ലിയോൺ, ഭാഗ്യശ്രീ, പാൽകിത് സാമ്രാട്ട്, കീർത്തി ഖർബന്ദ, നുസ്രത് ബറൂച്ച, കൃഷ്ണ അഭിഷേക് തുടങ്ങിയവരുടെ പേരുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. .
ഓൺലൈൻ വാതുവെപ്പ് ആപ്പാണ് മഹാദേവ് ഗെയിമിംഗ്-ബെറ്റിംഗ്’ . ഈ ആപ്പിന്റെ പ്രൊമോട്ടറായ സൗരഭ് ചന്ദ്രകർ ഫെബ്രുവരിയിൽ യു എ ഇ യിൽ വച്ച് വിവാഹിതനായിരുന്നു. 200 കോടിയിലധികം രൂപയാണ് വിവാഹത്തിന് ചെലവഴിച്ചത്. ഈ ആഡംബര വിവാഹത്തിന്റെ വീഡിയോ ഇന്ത്യൻ ഏജൻസികൾ പകർത്തിയിരുന്നു . വിവാഹത്തിൽ പങ്കെടുത്ത് താരങ്ങളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മുംബൈ ഇവന്റ് സ്ഥാപനത്തിന് ഈ പരിപാടിക്കായി പണം അയച്ച മുംബൈ, ഭോപ്പാൽ, കൊൽക്കത്ത എന്നിവിടങ്ങളിലെ ഹവാല ഓപ്പറേറ്റർമാർക്കായി ഇഡി റെയ്ഡ് ചെയ്തിരുന്നു. ഗായിക നേഹ കക്കർ, സുഖ്വീന്ദർ സിംഗ്, നടൻ ഭാരതി സിംഗ്, ഭാഗ്യശ്രീ എന്നിവർക്കും ഇവിടെ നിന്ന് പരിപാടി അവതരിപ്പിക്കാൻ പണം ലഭിച്ചു ഏകദേശം 20000 കോടി രൂപയാണ് ഈ ഗെയിമിംഗ് ആപ്പിന്റെ വിറ്റുവരവ്.















