ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് ജാവലിന്‍ ത്രോയുടെ ഫൈനല്‍ നിര്‍ത്തിവച്ചു. നീരജിന്റെ ആദ്യ ഏറ് എത്രയെന്ന് രേഖപ്പെടുത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. ആദ്യ ശ്രമത്തില്‍ 80-90 ഇടയ്‌ക്കാണ് ജാവലിന്‍ വീണതെന്നാണ് അധികൃതര്‍ ആദ്യം പുറത്തുവിട്ട വിവരം. പിന്നീട് 82.38 എന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും ഇത് ഔദ്യോഗികമാണെന്നുള്ള സ്ഥിരികരണവും ലഭിച്ചില്ല. ഇതോടെ കാണികളും രോഷത്തിലായി.















