ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൈംഗി ബവേണ്ടി, ലൂയിസ് ബ്രസ്, അലെക്‌സി ഐകിമോവ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. അര്‍ധ ചാലക നാനോക്രിസ്റ്റലുകളായ ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടുത്തമാണ് നൊബേല്‍ പുരസ്‌കാരത്തിന് വഴിയൊരുക്കിയത്.
‘ക്വാണ്ടം ഡോട്ടുകള്‍ എന്ന് വിളിക്കപ്പെടുന്ന ചെറിയ കണികകള്‍ക്ക് ഇപ്പോള്‍ നാനോ ടെക്‌നോളജിയില്‍ വലിയ പ്രധാന്യമുണ്ടെന്നും, ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തല്‍ നാനോ ടെക്‌നോളജിയുടെ വളര്‍ച്ചക്ക് ഗുണകരമാണെന്നും’ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് പറഞ്ഞു.
ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര, ഭൗതികശാസ്ത്ര, രസതന്ത്ര നൊബേല്‍ പുരസ്‌കാരങ്ങളാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.















