തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതി അംഗം അനില്‍കുമാര്‍ നടത്തിയ തട്ടം പരാമര്‍ശവുമായി ബന്ധപ്പെട്ട ചര്‍ച്ച വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്നത് ദുരുദ്ദേശത്തോടെയാണെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ അധ്യക്ഷൻ എ.എ. റഹീം എം.പി . ഈ വിവാദത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി വിശദീകരണം നല്‍കി കഴിഞ്ഞതാണ് . വിശദീകരണത്തിന് പിന്നാലെ അഭിപ്രായം പറഞ്ഞ സംസ്ഥാനസമിതി അംഗം അത് തിരുത്തിപ്പറഞ്ഞു.
വിഷയം വീണ്ടും സജീവമാക്കി നിര്‍ത്തുന്നത് സമൂഹത്തിന് ഗുണമുള്ള കാര്യമല്ല. ഈ അഭിപ്രായം ഉന്നയിച്ചത് ഒരു ഡി.വൈ.എഫ്.ഐ. നേതാവല്ല. അങ്ങിനെ ആയിരുന്നെങ്കില്‍ ഞങ്ങള്‍ അഭിപ്രായം പറഞ്ഞേനെ – റഹീം വ്യക്തമാക്കി.
കഴിഞ്ഞദിവസം ഡല്‍ഹിയിൽ ന്യൂസ് ക്ലിക്കിനെതിരെ നടന്ന നീക്കത്തിൽ ഡി.വൈ.എഫ്.ഐ ശക്തമായ പ്രതിഷേധം രാജ്യമാകെ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും റഹീം പറഞ്ഞു.