ഹാങ്ചോ: പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ അവിനാശ് സാബ്ലെയ്ക്ക് വെള്ളി. ഏഷ്യൻ ഗെയിംസിലെ താരത്തിന്റെ രണ്ടാം മെഡലാണിത്. നേരത്തെ സ്റ്റീപിൽ ചേയ്സിൽ റെക്കോർഡോടെ സ്വർണം നേടിയിരുന്നു.
അതേസമയം വനിതകളുടെ 800 മീറ്ററിലൂം ഇന്ത്യ മെഡൽ സ്വന്തമാക്കി. ഹർമലിൻ ബെയ്ൻസാണ് വെള്ളി നേടിയത്. 2 3 75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം വെള്ളി നേടിയത്. ശ്രീലങ്കയുടെ തരുക്ഷിയ്ക്കാണ് സ്വർണം.
ഏഴു പതിറ്റാണ്ടിനിടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ നേട്ടമാണിത്. 2018-ൽ ജക്കാർത്തയിൽ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോർഡ് ഇതോടെ മറികടന്നു. 18 സ്വർണവും 31 വെള്ളിയും 32 വെങ്കലവും മടക്കം 81 മെഡലുകളാണ് ഗെയിംസിലെ ഇന്ത്യയുടെ സീസണിൽ ഇതുവരെയുള്ള സമ്പാദ്യം.















