ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സ്വര്‍ണം എയ്തു വീഴ്‌ത്തി അമ്പെയ്‌ത്ത് ടീം. കോമ്പൗണ്ട് വനിതാ വിഭാഗത്തിലാണ് പെണ്‍പട സ്വര്‍ണം നേടിയത്. ഗെയിംസിലെ 19-ാം സ്വര്‍ണ മെഡലായിരുന്നു ഇത്. പര്‍നീത് കൗര്‍, അദിതി ഗോപിചന്ദ്, ജ്യോതി സുരേഖ എന്നിവരടങ്ങുന്ന ടീമാണ് സുവര്‍ണ നേട്ടം കൊയ്തത്. 19 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവുമടക്കം മെഡല്‍ നേട്ടം 82 ആയി ഉയര്‍ത്തിയ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.
ചൈനീസ് തായ്‌പേയിയെ മറികടന്നാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം. 230-229 ആണ് സ്‌കോര്‍. അതേസമയം ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ നിന്ന് സിന്ധു പുറത്തായി. ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒളിമ്പിക് മെഡല്‍ ജേതാവിന്റെ തോല്‍വി.