ന്യൂഡൽഹി: ഇൻഡോ പസഫിക് ആഭ്യന്തര സുരക്ഷക്കായുള്ള അന്താരാഷ്‌ട്ര പരിപാടിയായ മിലിപോളിന് ഒക്ടോബർ 26 മുതൽ 28 വരെ ന്യൂഡൽഹി വേദിയാകും. ‘മിലിപോൾ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി ആഭ്യന്തര സുരക്ഷക്കായുള്ള മിലിപോൾ ഇന്റർനാഷണൽ നെറ്റ് വർക്കിന്റെ പുതിയ ഒരേടായി മാറിയിരിക്കുകയാണ്. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ ആണ് മിലിപോൾ ഇന്ത്യക്ക് വേദി ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ ഇന്റർ ആഡ്സ് എക്സിബിഷൻ പ്രെവറ്റ് ലിമിറ്റഡും, ഫ്രാൻസിലെ കോമെക്സ്പോസിയവും സംയുക്തമായി ചേർന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം, കേന്ദ്ര വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്തോ-പസഫിക് ആഭ്യന്തര സുരക്ഷക്കായി ഇന്ത്യയിൽ വെച്ച് മിലിപോൾ സംഘടിപ്പിക്കുന്നതിൽ തങ്ങൾക്ക്് സന്തോഷമുണ്ട്. മിലിപോൾ ഇന്ത്യയുടെ ആദ്യ പതിപ്പിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 150ഓളം പ്രദർശകരും 5,000ത്തിലധികം സന്ദർശകരും ഉണ്ടാകുമെന്നും മിലിപോൾ സിഇഒയും മിലിപോൾ നെറ്റ് വർക്ക് പ്രസിഡന്റുമായ ജുനോട്ട് പറഞ്ഞു.
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പരിപാടിയിൽ ആധുനിക ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് തീരുമാനമെടുക്കുന്നവരും നയരൂപീകരും തമ്മിലുള്ള ചർച്ച സുഗഗമാക്കുക എന്നതാണ് മിലിപോളിന്റെ ലക്ഷ്യം. മിലിപോളിന്റെ ഈ പുതിയ പതിപ്പിലൂടെ ലോകത്തിന്റെ സംരക്ഷണത്തിനും ആഭ്യന്തര സുരക്ഷക്കും ഊന്നൽ നൽകും.
മിലിപോൾ ഇന്ത്യ, ഇന്ത്യൻ ഉൽപ്പന്നങ്ങളെയും മറ്റ് വിദേശ ഉൽപ്പന്നങ്ങളെയും പരിചയപ്പെടുത്തുകയും, പുതിയ ടെക്നോളജിക്കൾ അവതരിപ്പിക്കുമെന്നും മറ്റ് രാജ്യങ്ങളുമായുള്ള കയറ്റുമതി ഇറക്കുമതി ബന്ധം ദൃഢപ്പെടുത്തുകയും ചെയ്യാൻ ശ്രമിക്കുമെന്നും ജൂനോട്ട് പറഞ്ഞു.
‘ഇന്ത്യയിലെ ആഭ്യന്തര സുരക്ഷക്കായുള്ള സാങ്കേതികവിദ്യകൾക്കും നൂതനാശയങ്ങൾക്കും ഉപാധികൾക്കുമുള്ള ഒരു പ്ലാറ്റ്ഫോമായ ‘മിലിപോൾ ഇന്ത്യ’ക്ക് വേദിയായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. പ്രതിരോധ, സുരക്ഷാ സാങ്കേതികവിദ്യകൾക്കായി വിപുലീകരിക്കുന്ന ഇന്ത്യൻ വിപണിയും ഉഭയകക്ഷി സഹകരണം, നെറ്റ്വർക്കിംഗ്, എക്സ്പോഷർ എന്നിവയ്‌ക്കുള്ള അവസരങ്ങളും ലോകത്തിന്റ സുരക്ഷയിൽ വിപുലമായ മാറ്റം കൊണ്ടുവരാൻ പോകുന്നു.’ ഇന്റർ ആഡ്സ് എക്സിബിഷൻ എംഡി രാജൻ ശർമ്മ പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾ, റോഡ് സുരക്ഷ, അന്താരാഷ്‌ട്ര സുരക്ഷാ സഹകരണം, ഡ്രോൺ ഭീഷണികളും സുരക്ഷയും, എന്നിവയും പരിപാടിയിലെ പ്രധാന വിഷയങ്ങളാണ്.















