നാഗ്പൂർ: ആർഎസ്എസ് വിജയദശമി മഹോത്സവത്തിൽ വിഖ്യാത ഗായകൻ പദ്മശ്രീ ശങ്കർ മഹാദേവൻ മുഖ്യാതിഥിയായി പങ്കെടുക്കും. നാഗ്പൂർ രേശിംഭാഗ് മൈതാനത്ത് 24ന് നടക്കുന്ന പൊതുപരിപാടിയാലാണ് അദ്ദേഹം പങ്കെടുക്കുന്നത്. രാവിലെ 7.40ന് ആരംഭിക്കുന്ന പരിപാടിയെ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് അഭിസംബോധന ചെയ്യും.
1925ലെ വിജയദശമി ദിനത്തിൽ മഹാരാഷ്‌ട്രയിലെ നാഗപൂർ വെച്ചാണ് സംഘം സ്ഥാപിതമായത്. ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാർ എന്ന ഡോക്ടർജിയാണ് സംഘസ്ഥാപനം നടത്തിയത്. വിജയദശമി ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പഥസഞ്ചനവും പൊതുപരിപാടികളും നടക്കും.















