ന്യൂഡൽഹി : ദേശീയ ഷൂട്ടർ താരം താരാ ഷാദേവിനെ നിർബന്ധിത ഇസ്ലാം മതപരിവർത്തനത്തിനിരയാക്കിയ കേസിൽ പ്രതിയും , താരയുടെ ഭർത്താവുമായ റാക്കിബുളിന് ജീവപര്യന്തം തടവ് ശിക്ഷ. റാക്കിബുളിന്റെ അമ്മയെ കോടതി രണ്ട് വർഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്. ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അന്നത്തെ ഹൈക്കോടതി രജിസ്ട്രാർ മുസ്താഖ് അഹമ്മദിനെ 15 വർഷം തടവിന് ശിക്ഷിച്ചു.
തന്റെ യഥാർത്ഥ വ്യക്തിത്വം രഹസ്യമാക്കി വെച്ചുകൊണ്ട് രാക്കിബുൾ താരാ ഷാദേവുമായി അടുക്കുകയും , ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷമാണ് റാക്കിബുൾ ഇസ്ലാമാണെന്ന് താര മനസിലാക്കിയത് . റാക്കിബുളും , അമ്മ കൗശൽ റാണിയും ഇസ്ലാം മതം സ്വീകരിക്കാൻ താര ഷാദേവിനെ സമ്മർദ്ദത്തിലാക്കാൻ തുടങ്ങി.
ഇസ്ലാം മതം സ്വീകരിക്കാത്തതിന്റെ പേരിൽ റാകിബുളും അമ്മ കൗശൽ റാണിയും താരാ ഷാദേവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ജീവിതം മടുത്ത താര ഷാദേവ് 2014 ഓഗസ്റ്റ് 14 ന് അമ്മിക്കും മകനുമെതിരെ കേസ് ഫയൽ ചെയ്തു. ഇതിൽ ലൈംഗികാതിക്രമം, മതപരിവർത്തനം, സ്ത്രീധന പീഡനം എന്നിവ ആരോപിച്ചിരുന്നു.
2023 സെപ്തംബർ 30 ന് കേസ് പരിഗണിക്കുമ്പോൾ, ലൗ ജിഹാദ്, മതംമാറ്റം എന്നീ കേസുകളിൽ മുൻ ജാർഖണ്ഡ് ഹൈക്കോടതി രജിസ്ട്രാർ മുഷ്താഖ് അഹമ്മദ്, മുഖ്യപ്രതി റാക്കിബുൾ എന്ന രഞ്ജിത് കോഹ്‌ലി, അമ്മ എന്നിവർക്കെതിരെ സിബിഐ കോടതി സ്‌പെഷ്യൽ ജഡ്ജി പികെ ശർമ കുറ്റം ചുമത്തിയിരുന്നു . ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 496, 376 (2) എൻ, 323, 298, 506 വകുപ്പുകൾ പ്രകാരം എല്ലാവരും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.















