ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 53 കിലോ ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം. അന്തിം പംഗലാണ് വെങ്കലം നേടിയത്. വെങ്കലത്തിനായുളള പോരാട്ടത്തിൽ മംഗോളിയൻ താരത്തെ 3-1നാണ് അന്തിം മലർത്തിയടിച്ചത്. ഇതോടെ 21 സ്വർണവും 32 വെള്ളിയും 33 വെങ്കലവും ചേർത്ത് ഇന്ത്യയുടെ മെഡൽ നേട്ടം 86 ആയി.
അതേസമയം, വനിതാ വിഭാഗം ഹോക്കി സെമിഫൈനലിൽ ഇന്ത്യക്ക് തോൽവി. 4-0ത്തിന് ചൈനയാണ് ഇന്ത്യയെ തോൽപ്പിച്ചത്. ഈ ഇനത്തിൽ ഇനി വെങ്കലത്തിനായാണ് ഇന്ത്യ മത്സരിക്കുക. കൊറിയയോ ജപ്പാനോ ആയിരിക്കും എതിരാളികൾ.