കോട്ടയം: ചങ്ങനാശ്ശേരിയിൽ എബിവിപി – ബിജെപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ ആക്രമണം. ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജ് യൂണിയൻ തിരത്തെടുപ്പുമായി ബന്ധപ്പെട്ടാണ് ആക്രമണം. ബസ് കയറാൻ എത്തി എബിവിപി പ്രവർത്തകരെ എസ്എഫ്‌ഐ പ്രവർത്തകർ സംഘം ചേർന്ന് എത്തി പെരുന്ന ബസ്റ്റാൻഡിൽ വച്ച് ആക്രമിക്കുകയായിരുന്നു.
ഇതിന് പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർ ബിജെപി മണ്ഡലം കമ്മറ്റി ഓഫീസിന് നേരെ എസ്എഫ്‌ഐ പ്രവർത്തകർ പടക്കമെറിയുകയും ചെയ്തു. അക്രമകത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് സതീഷിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ സതീഷിനെ അടുത്തുള്ള സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.















