ഹാങ്‌ചോ: 13-ാം ദിനത്തില്‍ 87-ാം മെഡല്‍ നേടി വേട്ടയ്‌ക്ക് തുടക്കമിട്ട് ടീം ഇന്ത്യ. വിയറ്റ്നാമിനെ പരാജയപ്പെടുത്തിയാണ് അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ സഖ്യം വെങ്കലം നേടിയത്. റിക്കര്‍വ് വിഭാഗത്തില്‍ 6-2 എന്ന സ്‌കോറിനാണ് വിയറ്റ്‌നാമിനെ ഇന്ത്യന്‍ വനിതകളെ പരാജയപ്പെടുത്തിയത്. ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്റ്റൈലില്‍ ബജ്‌റംഗ് പുനിയ ക്വാര്‍ട്ടറിലെത്തി.
ഫിലിപ്പീന്‍സ് താരം റോണില്‍ ടുബോഗിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.കബഡിയില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ വനിതാ ടീം ഫൈനലിലെത്തി. സെമിയില്‍ നേപ്പാളിനെ 61-17 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ കുതിപ്പ്.