മുംബൈ: ഗൊര്‍ഗോണിലെ അഞ്ചുനില ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ വെന്ത്മരിച്ചു. പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.ആസാദ് മൈതാനത്തിന് സമീപം എം.ജി റോഡിലെ ജയ് ഭവാനി ബില്‍ഡിംഗില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ഉണ്ടായ തീപിടിത്തം ലെവല്‍ 2 വിഭാഗത്തില്‍ പെട്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. തീപിടിത്തത്തില്‍ 30-ലധികം പേരെ രക്ഷപ്പെടുത്തി. ഇതുവരെ പരിക്കേറ്റ 46 പേരില്‍ 7 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, 39 പേര്‍ എച്ച്ബിടിയിലും കൂപ്പര്‍ ആശുപത്രിയിലും ചികിത്സയിലാണെന്ന് മുംബൈ പോലീസ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തതിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കടകള്‍, പാഴ്സാമഗ്രികള്‍, പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര, നാലുചക്ര വാഹനങ്ങള്‍, മീറ്റര്‍ കാബിന്‍, തുണികള്‍, പ്ലൈവുഡ്,തുങ്ങിയവ കത്തിയമര്‍ന്നു. അഗ്‌നിശമനസേന സേനയുടെ എട്ട് യൂണിറ്റ് മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.പുലര്‍ച്ചെ ഏഴോടെ തീ പൂര്‍ണമായും കെടുത്തുകയായിരുന്നു.















