ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ബാഡമിന്റൺ സിംഗിൾസ് പുരുഷവിഭാഗത്തിൽ ചരിത്രമെഡൽ സ്വന്തമാക്കി മലയാളി താരം എച്ച് എസ് പ്രണോയ്. പരിക്കുകളോട് പടവെട്ടിയാണ് സെമിഫൈനലിന് താരം ഇറങ്ങിയത്. എന്നാൽ ചൈനീസ് താരം ലീ ഷീഫെങ്ങിംഗിനോട് നേരിട്ടുളള ഗെയിമുകൾക്ക് പരാജയപ്പെട്ട താരം വെങ്കലം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. സ്‌കോർ 21-16, 21-09.
41 വർഷങ്ങൾക്ക് ശേഷമാണ് പുരുഷ ബാഡ്മിന്റണിൽ ഇന്ത്യ വ്യക്തിഗത മെഡൽ നേടുന്നത്. 1982ൽ വെങ്കലം നേടിയ സയ്യിദ് മോദിക്ക് ശേഷം ഇതുവരെ മറ്റാരും മെഡൽ നേടിയിരുന്നില്ല.