ന്യൂഡൽഹി: 2023-2024 വർഷത്തെ ദ്വിമാസ ധനനയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത് ദാസ് പ്രഖ്യാപിച്ചു. നിലവിലെ പലിശ നിരക്കും റിപ്പോ നിരക്കും മാറ്റമില്ലാതെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് നാലാം തവണയാണ് റിപ്പോ നിരക്ക് 6.5% ൽ തുടരുന്നത്.
രാജ്യത്തെ പണപ്പെരുപ്പം കൂടുന്നുണ്ടെങ്കിലും സാമ്പത്തിക വികസനത്തിലൂന്നിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരാൻ ആർ. ബി. ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതെന്ന് ശക്തികാന്ത് ദാസ് അറിയിച്ചു. ഒക്ടോബർ 4 മുതൽ 6 വരെ നടന്ന മോണിറ്ററി പോളിസി കമ്മിറ്റിയുമായി നടന്ന യോഗത്തിന് ശേഷമാണ് ദാസ് ഈ പ്രഖ്യാപനം നടത്തിയത്.
203-2024 വർഷത്തെ പണപ്പെരുപ്പം 5.4% ആണെന്നും രണ്ടാം പാദത്തിൽ അത് 6.4%, മൂന്നാം പാദത്തിൽ 5.6% നാലാം പാദത്തിൽ 5.2% എന്നിങ്ങനെ ആയിരിക്കുമെന്നും നഷ്ടം തുല്യമായി ബാലൻസ് ആയിരിക്കുമെന്നും ഗവർണർ പറഞ്ഞു.
2022 മെയ്യ് മുതൽ 2023 ഫെബ്രുവരി വരെ റിപ്പോ നിരക്കിൽ തുടർച്ചയായ മാറ്റം ആർ.ബി.ഐ വരുത്തിയിരുന്നു. എന്നാൽ ഇപ്പോൾ നാല് തവണയായി 6.50% ൽ തുടരുകയാണ് റിപ്പോ നിരക്ക്.















