ചെന്നൈ : തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയുടെ മുഖപത്രമായ ‘മുരസൊലി’യുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ അശ്ലീല വീഡിയോകൾ പങ്കുവെച്ചതായി ആരോപണം . ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
1942-ൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധി ആരംഭിച്ച പത്രമാണ് മുരസൊലി . ഇതിന് 22000 ഫോളോവേഴ്സുമുണ്ട്. ഒക്‌ടോബർ അഞ്ചിന് ‘മുരസൊലി’യുടെ ഫേസ്ബുക്ക് പേജിൽ രണ്ട് അശ്ലീല വീഡിയോകൾ പങ്കുവെച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് മുരസൊലിയോ ഡിഎംകെയോ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല .
വിചിത്രമായ കാര്യമാണിതെന്നും , പെരിയാറിന്റെ ആശയങ്ങൾ പിന്തുടരുന്ന അഴിമതിക്കാരാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. അതിൽ അതിശയിക്കാനില്ലെന്നുമാണ് ചിലർ വിമർശിക്കുന്നത് . അഴിമതിക്കാരായ പെരിയാറിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്ന അഴിമതിക്കാർ. – എന്നും ചിലർ പറയുന്നു . സംഭവത്തിനെതിരെ ബിജെപിയും പ്രതിഷേധവുമായി രംഗത്ത് വന്നു