ഹൈദരാബാദ് ; ഗൺമാനെ തല്ലിയ തെലങ്കാന മന്ത്രി മഹമൂദ് അലിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു . മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം . ഹൈദരാബാദിലെ അമീർപേട്ടിലുള്ള സർക്കാർ സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ മഹമൂദ് അലിയും ഒപ്പം മൃഗസംരക്ഷണ മന്ത്രി തലസാനി ശ്രീനിവാസ് യാദവും പങ്കെടുത്തു. പരിപാടിക്കെത്തിയ മഹമൂദ് അലി മന്ത്രി തലസാനിയെ കണ്ട് അഭിവാദ്യം ചെയ്തെങ്കിലും സമയത്ത് പൂച്ചെണ്ട് നൽകാനായില്ല . ഗണ്മാൻ പൂച്ചെണ്ട് കൊണ്ടു നൽകാൻ വൈകിയതാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത് .
തലസാനിയെ ആശ്ലേഷിച്ച മന്ത്രി പെട്ടെന്ന് ഗൺമാനെ അടുത്തേയ്‌ക്ക് വിളിച്ചു തല്ലുകയായിരുന്നു . ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. തന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരാളോട് മന്ത്രി ഇങ്ങനെ പെരുമാറുന്നത് ഉചിതമല്ലെന്നും , ഇത് ഒരു മന്ത്രിയ്‌ക്ക് ചേരുന്ന പ്രവൃത്തി അല്ലെന്നുമാണ് വിമർശനം .















