ന്യൂഡൽഹി: ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാമത്
വാർഷികം അടയാളപ്പെടുത്തുമ്പോൾ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര വ്യവസായ ചർച്ചകൾ ഇരു രാജ്യങ്ങൾക്കും ഒരു പോലെ ഉപകാരപ്രദമാകുമെന്ന് ഇന്ത്യയിലെ ഫിൻലാൻഡ് അംബാസഡർ കിമ്മോ ലഹ്‌ദേവിർത. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളാണ് യൂറോപ്യൻ യൂണിയൻ.
വർഷങ്ങളായി ഇരു രാജ്യങ്ങളും വ്യാപാരം, ടെക്‌നോളജി, വിദ്യാഭ്യാസം, സംസ്‌കാരം എന്നീ മേഖലകളിൽ മികച്ച ബന്ധമാണ് കാഴ്ച വെക്കുന്നത്. വിനോദ സഞ്ചാര മേഖലകളിലും സാങ്കേതിക വിദ്യാ മേഖലകളിലും ഇന്ത്യക്കും ഫിൻലൻഡിനുമിടയിൽ വളർന്ന് വരുന്ന ബന്ധത്തിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഹെൽസിങ്കിയിൽ നിന്നും ഇന്ത്യയിലേക്ക് വിമാന യാത്രാ സർവീസ് ഉണ്ട്, അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിനോദ സഞ്ചാരം കൂടുതൽ വിപുലീകരിക്കാൻ ഇത് സഹായിക്കുമെന്നും ഫിൻലൻഡ് വക്താവ് പറഞ്ഞു.
കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5ജി, 6ജി, ന്യൂ ഗ്രീൻ ടെക്‌നോളജി, സുസ്ഥിര വികസനം എന്നിവയുടെ വികസനത്തിലും വളർച്ചയിലും വലിയൊരു സാധ്യതയാണുള്ളതെന്നും കിമ്മോ കൂട്ടി ചേർത്തു.