ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷന്മാരുടെ അമ്പെയ്‌ത്ത് കോമ്പൗണ്ട് വിഭാഗത്തിൽ സ്വർണവും വെളളിയും ഇന്ത്യൻ താരങ്ങൾക്ക്. രാജ്യത്തിനായി ഓജസ് ഡിയോടേൽ സ്വർണവും അഭിഷേക് വർമ്മ വെളളിയും നേടി. സ്‌കോർ 149- 147.
അതേസമയം വനിതകളുടെ കോമ്പൗണ്ട് വിഭാഗത്തിലും ഇന്ത്യൻ താരങ്ങൾ മെഡൽ നേടി. ദക്ഷിണകൊറിയൻ താരത്തെ തോൽപ്പിച്ച് ജ്യോതി സുരേഖ സ്വർണവും അദിതി സ്വാമി വെങ്കലവും നേടി. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ മെഡൽ സമ്പാദ്യം 99 ആയി ഉയർന്നു. 24 സ്വർണവും 35 വെള്ളിയും 40 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുളളത്.