കോഴിക്കോട്: തീവെപ്പും കവർച്ചയും ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോട് തെരുവത്ത് കടവ് സ്വദേശി ഫായിസിനെയാണ് (29) നാട്ടുകടത്തിയത്. ഇതുപ്രകാരം ഒരു വർഷത്തേക്ക് ജില്ലയ്‌ക്ക് പുറത്ത് താമസിക്കണം. ജില്ലയിൽ പ്രവേശിക്കാൻ എസ്.പിയുടെ അനുമതി വാങ്ങണം. അത്തോളി പോലീസാണ് ഇയാളെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവനുസരിച്ചായിരുന്നു അറസ്റ്റ്. ഫായിസിനെതിരെ നാലോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത്, എസ്ഐ ആർ.രാജീവൻ, എഎസ്ഐ എം.കെ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ഫായിസിനെ പിടികൂടിയത്.