ഇൻഡോർ: സഹപ്രവർത്തകരോട് രാജ്യത്തിന്റെ ഭാവിയേയും വികസനത്തെയും കുറിച്ച് ചിന്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷണവ്. മധ്യപ്രദേശിലെ ലക്ഷമിഭായ് നഗർ റയിൽവേ സ്റ്റേഷൻ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഇൻഡോർ വളരെ പ്രധാനപ്പെട്ട ഒരു നഗരമാണ്. സാസ്‌കാരികപരമായും, വാണിജ്യപരമായും മുന്നിട്ടു നിൽക്കുന്ന ഒരു നഗരം. ഈ നഗരത്തിന്റെ സമഗ്രമായ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവിട്ടിട്ടുണ്ട്”- അശ്വിനി വൈഷണവ് അറിയിച്ചു. രാജ്യത്തിന്റെ വികസത്തെ കുറിച്ചും ഭാവിയെ കുറിച്ചും ആഴത്തിൽ ചിന്തിക്കാനാണ് പ്രധാനമന്ത്രി സഹപ്രവർത്തകരോട് എപ്പോഴും പറയുന്നത്. ഇൻഡോർ റയിൽവേയുടെ ഒരു വലിയ കേന്ദ്രമാകാൻ പോവുകയാണെന്നും ഇതിനായി ലക്ഷ്മിഭായ് നഗർ സ്‌റ്റേഷൻ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഭോപ്പാൽ-ഇൻഡോർ റൂട്ടിൽ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ആരംഭിച്ചതിനും ഇൻഡോർ സാക്ഷ്യം വഹിച്ചു. കൂടാതെ ഭോപ്പാലിലെ റാണി കമലപതി റയിൽവേ സ്റ്റേഷനിൽ നിന്നും 5 വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്.















