ആറന്മുള : ഒക്ടോബർ 7 ശനിയാഴ്ച വൈകുന്നേരം 3മണിക്ക് ആറന്മുള സത്രക്കടവിൽ പാമ്പാശുചീകരണ യജ്ഞം നടക്കുന്നു.നമാമി ഗംഗാ പദ്ധതിയുടെ ഡയറക്ടർ ജനറൽ ജി അശോക് കുമാർ ഐ എ എസ്, കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സീനിയർ സയന്റിസ്റ്റ് ശ്രീ ഡോ: എസ് എ ഹുസൈൻ, ശ്രീ കുമ്മനം രാജശേഖരൻ എന്നിവർ പങ്കെടുക്കുന്നു. പമ്പാ നദീ സംരക്ഷണം സംബന്ധിച്ചുള്ള ആധികാരിക പഠനത്തിനായി മറ്റു സയന്റിസ്റ്റുകളും ഇതോടൊപ്പം പങ്കെടുക്കും ദേശീയ നദീ സംരക്ഷണ ഡയറക്ടറേറ്റിന്റെയും, വൈൽഡ് ലൈഫ് ഇന്റിസ്സുട്ട് ഓഫ് ഇന്ത്യ യുടെയും, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെയും, പള്ളിയോട സേവാ സംഘത്തിന്റെയും, ആറന്മുള ശ്രീ വിജയാനന്ദ വിദ്യാ പീഠത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരി ക്കുന്നത്.
ഗംഗാ ശുചീകരണ പദ്ധതിയായ “നമാമി ഗംഗാ” പ്രോജക്ടിന്റെ വിജയത്തെത്തുടർന്നു രാജ്യത്തെ ഏഴു നദികൾ കൂടി ഈ പദ്ധതിയുടെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. നർമ്മദാ, ഗോദാവരി ,മഹാനദി, കാവേരി , ബരാക് പെരിയാർ ,പമ്പാ എന്നിവയാണ് ഇപ്പോൾ ഈ പ്രോജക്ടിന്റെ ഭാഗമായ നദികൾ. അതിന്റെ ഭാഗമായാണ് പമ്പാ ശുചീകരണ യജ്‌ഞത്തിനു ആറന്മുള സാക്ഷ്യം വഹിക്കുന്നത്















