ടെൽ അവീവ്: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തിൽ ഹമാസിന് പിന്തുണയറിയിച്ച് പാകിസ്താനും അഫ്ഗാനിസ്ഥാനും. പലസ്തിയനുമായുള്ള ‘വിരോധം അവസാനിപ്പിക്കാൻ’ പാകിസ്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
‘വിരോധം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരുടെ സംരക്ഷണത്തിനും മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനത്തിനും വേണ്ടി ഞങ്ങൾ അന്താരാഷ്‌ട്ര സമൂഹത്തോട് ഒരുമിച്ചു നിൽക്കാൻ ആഹ്വാനം ചെയ്യുന്നു. എന്നായിരുന്നു കുറിപ്പ്. ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ പാകിസ്താൻ വാദിക്കുന്നതായും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
അതിനിടെ, താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയവും പലസ്തീനിനെ പിന്തുണച്ചു. പലസ്തീനികളുടെ അവകാശങ്ങളെ ‘ഇസ്രായേൽ ചവിട്ടിമെതിക്കുന്നു എന്നാണ് അഫ്ഗാനിസ്ഥാന്റെ അവകാശ വാദം.
നേരത്തെ ഹമാസിന് പിന്തുണയറിയിച്ച് ഇറാനും ഖത്തറും രംഗത്തെത്തിയിരുന്നു. ഹമാസ് ഭീകരർക്കൊപ്പം നിൽക്കുന്നു എന്നായിരുന്നു ഇറാന്റെ നിലപാട്. ഹമാസിനെതിരായ സംഘർഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേലാണെന്നാണ് ഖത്തറിന്റെ വാദം.















