ജീവൻ വേണമെന്നുള്ളവർക്ക് ഇപ്പോൾ പുറത്തുകടക്കാം; ഭീകരരെ തുരത്താൻ സാധ്യമായതെല്ലാം ചെയ്യും;വരാനിരിക്കുന്നത് കടുപ്പമേറിയ ദിനങ്ങൾ; പ്രധാനമന്ത്രി നെതന്യാഹു
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ജീവൻ വേണമെന്നുള്ളവർക്ക് ഇപ്പോൾ പുറത്തുകടക്കാം; ഭീകരരെ തുരത്താൻ സാധ്യമായതെല്ലാം ചെയ്യും;വരാനിരിക്കുന്നത് കടുപ്പമേറിയ ദിനങ്ങൾ; പ്രധാനമന്ത്രി നെതന്യാഹു

Janam Web Desk by Janam Web Desk
Oct 8, 2023, 07:13 am IST
FacebookTwitterWhatsAppTelegram

ജറുസലേം: പശ്ചിമേഷ്യയെ അസ്വസ്ഥതമാക്കി വീണ്ടും ഉടലെടുത്ത ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് പിന്നാലെ എല്ലാ ശക്തിയും ഉപയോഗിച്ച് ഭീകരരെ തുരത്തുമെന്നും കനത്ത തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കരുതൽ സേനാംഗങ്ങളെ തിരികെ വിളിക്കാൻ ഉത്തരവിട്ടതായി പ്രധാനമന്ത്രി അറിയിച്ചു. കൃത്യമായ പദ്ധതികളോടെ, രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന ഹമാസ് ഭീകർക്ക് തക്കതായ മറുപടി നൽകേണ്ടതിനാൽ വരാനിരിക്കുന്നത് കഠിനമായ ദിനങ്ങളാമെന്നും ഇസ്രായേൽ ജനത ജാഗ്രത പാലിക്കണെമന്നും മുന്നറിയിപ്പ് നൽകി.

കര, കടൽ, ആകാശ മാർഗങ്ങളിലൂടെ മോട്ടോർ ബൈക്കുകളും പിക്കപ്പുകളും പാരാഗ്ലൈഡുകളും ഉപയോഗിച്ചായിരുന്നു ഹമാസ് ഭീകരർ ഇസ്രായേലിൽ നുഴഞ്ഞു കയറിയത്. കരാതിർത്തിയിലെ ഇസ്രായേലിന്റെ സുരക്ഷാ വേലികൾ ബുൾഡോസർ ഉപയോഗിച്ചായിരുന്നു തകർത്തത്. കുട്ടികളെയും അമ്മമാരെയും വീടുകളിൽ കയറിയും കിടപ്പറയിലിട്ട് പോലും ആക്രമിച്ച് കൊലപ്പെടുത്തി. പ്രായമായവരെയും യുവാക്കളെയും തട്ടിക്കൊണ്ടുപോയി. ജൂതരുടെ ആഘോഷദിനമായിരുന്ന ഇന്നലെ, നിരവധി വിനോദസഞ്ചാരികളാണ് രാജ്യത്തിന്റെ പലഭാഗത്ത് ഉണ്ടായിരുന്നത്. അവരും ഹമാസിന്റെ കണ്ണില്ലാ ക്രൂരതകൾക്ക് ഇരകളായി. മുൻപൊരിക്കലും കണ്ടില്ലാത്ത സംഭവത്തിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്, രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടാണ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം. ഇനി ഇത്തരത്തിലൊരു ആക്രമണം സംഭവിക്കാൻ പാടില്ലെന്നും അതിനായി പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശക്തമായി തിരിച്ചടിക്കുമെന്നും ഹമാസ് വലിയ വില നൽകേണ്ടി വരുമെന്നും ബെഞ്ചമിൻ നെതന്യാഹു കൂട്ടിച്ചേർത്തു.

മുഷ്ടി ചുരുട്ടി, രോഷത്തോടെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട് ഹമാസ് അനുഭവിക്കാൻ പോകുന്ന തിരിച്ചടിയുടെ ശക്തി. സമയമെടുത്താകും തിരിച്ചടിക്കുകയെന്നും വരുന്നത് ബുദ്ധിമുട്ടേറിയ ദിനങ്ങളാണെന്നും അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹമാസ് കയ്യടക്കിയിരിക്കുന്ന പ്രദേശങ്ങളിലും ഭീകരരുടെ ഒളിത്താവളത്തിലുമെത്തി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാസയിൽ നിന്ന് നുഴഞ്ഞു കയറിയവർക്ക് ജീവൻ വേണമെങ്കിൽ ഇപ്പോൾ പുറത്തുകടക്കാം. അല്ലാത്തപക്ഷം എല്ലായിടത്തും ശക്തിയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇസ്രയേലിന് നേരെ സൈനിക നീക്കം ആരംഭിച്ചതായി പ്രഖ്യാപിച്ചായിരുന്നു ഹമാസിന്റെ സായുധനീക്കങ്ങൾ. അസാധാരണവും അതിശക്തവുമായ ആക്രമണത്തിൽ ആദ്യം ഇസ്രയേൽ ഞെട്ടിച്ചു. തെരുവുകളിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറി. വാഹനങ്ങളിലെത്തിയ ഭീകരർ ജനങ്ങളെ കുത്തി വീഴ്‌ത്തി. വീടുകളിൽ അതിക്രമിച്ച് കയറി ബന്ദികളാക്കി. എന്നാൽ ഇസ്രയേൽ പിന്നീട് പ്രത്യാക്രാമണം ആരംഭിക്കുകയായിരുന്നു. ഇതൊരു സൈനിക നടപടിയോ പ്രത്യേക ദൗത്യമോ അല്ലെന്നും യുദ്ധം തന്നെയാണ് എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

ജൂതരുടെ മതഗ്രന്ഥപാരായണ ആഘോഷമായ ‘സിംഹറ്റ് തോറ’യുടെ അവസാനദിനമായിരുന്നു ശനിയാഴ്ച. ആദ്യ ആക്രമണത്തിൽ ഗാസാമുനമ്പിൽനിന്ന് ഇസ്രയേലിലുടനീളം 20 മിനിറ്റിനകം ആയിരക്കണക്കിന് റോക്കറ്റുകൾ പതിച്ചു. കൊല്ലപ്പെട്ടവരിൽ ഷാർ ഹനേഗേവ് റീജണൽ കൗൺസിൽ മേയറും ഉൾപ്പെടുന്നു. ഇസ്രയേലിനുനേരെ ‘ഓപ്പറേഷൻ അൽ അഖ്സ ഫ്‌ളഡ്’ എന്നപേരിൽ സൈനികനടപടി ആരംഭിച്ചതായി ഹമാസ് പരസ്യപ്രഖ്യാപനം നടത്തിയതോടെയാണ് സ്ഥിതിഗതികൾ സങ്കീർണമായത്.

ഹമാസിന്റെ സൈനികവിഭാഗമായ അൽ ഖസ്സാലം ബ്രിഗേഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആദ്യ 20 മിനിറ്റിൽത്തന്നെ ജറുസലേമിലേക്കും ടെൽ അവീവിലേക്കുമായി 5000 റോക്കറ്റുകൾ തൊടുത്തെന്ന് ഹമാസ് അവകാശപ്പെട്ടു. ശത്രുക്കളുടെ താവളങ്ങൾ, സൈനികകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ഹമാസ് കമാൻഡർ മുഹമ്മദ് ഡെയ്ഫ് അറിയിച്ചു. യുദ്ധത്തിൽ തങ്ങളും ഭാഗമാണെന്ന് പലസ്തീനിലെ ഭീകരസംഘടനയായ ഇസ്‌ലാമിക് ജിഹാദും വ്യക്തമാക്കിയിരുന്നു.

Tags: isrealBenjamin NetanyahuHamas Terror Attack
ShareTweetSendShare

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies