ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന 91-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വ്യോമസേനാഗംങ്ങൾക്കും, അവരുടെ കുടുംബത്തിനും ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും.
‘വ്യോമസേന ദിനത്തിൽ ഐഎഎഫ് ഉദ്യോഗസ്ഥർക്കും കുടുംബാഗങ്ങൾക്കും ആശംസകൾ, ഇന്ത്യൻ വ്യോമസേനയുടെ വീര്യത്തിലും, പ്രതിബദ്ധതയിലും, അർപ്പണബോധത്തിലും രാജ്യം അഭിമാനിക്കുന്നു. അവരുടെ സേവനവും, ത്യാഗവുമാണ് നമ്മുടെ രാജ്യത്തെ സുരക്ഷിതമാക്കുന്നത്.’ പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
‘ഇന്ത്യൻ വ്യോമസേനദിനത്തിൽ ഇന്ത്യയുടെ യോദ്ധാക്കൻമാർക്കും, വിമുക്തഭടന്മാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും രാജ്യത്തിന്റെ ആദരം. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ മാത്രമല്ല , ദുരന്തനിവാരണത്തിലും സിവിൽ ഉദ്ദ്യോഗസ്ഥരെ സഹായിക്കുന്നതിലും അവർ മുന്നിൽ തന്നെയാണുള്ളത്. അതുകൊണ്ട് തന്നെ രാജ്യം എപ്പോഴും വ്യോമസേനയോട് കടപ്പെട്ടിരിക്കുന്നു.’ രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു.
പ്രയാഗ്‌രാജിലെ ബംറലിയിൽ പരേഡോടുകൂടിയാണ് ഇന്ത്യൻ വ്യോമസേന 91-ാം വാർഷികാഘോഷം നടത്തിയത്.
Today, on Air Force Day, a proud nation expresses gratitude to our air warriors and their families. The Indian Air Force continues to serve India with utmost dedication and excellence. pic.twitter.com/iRJAIqft11
— Narendra Modi (@narendramodi) October 8, 2019
“>